29 February, 2016 04:02:03 PM


ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ കെപിസിസിക്ക് സമര്‍പ്പിക്കും



തൃശൂര്‍ : ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ കെപിസിസിക്ക് സമര്‍പ്പിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് ഒ.അബ്ദു റഹിമാന്‍കുട്ടി അറിയിച്ചു. സിറ്റിംഗ് എംഎല്‍എമാരുള്ള അഞ്ച് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച കവറുകള്‍ പൊട്ടിക്കാതെ നേരിട്ടു കൈമാറുമെന്നും അറിയിച്ചു. കെപിസിസി നേതൃത്വമാണ് പട്ടിക തയ്യാറാക്കുന്നത്. 

ചാലക്കുടി, ഒല്ലൂര്‍, മണലൂര്‍, കയ്പമംഗലം‌, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള നാമനിര്‍ദ്ദേശങ്ങളാണ് കഴിഞ്ഞ ദിവസ സ്വീകരിച്ചത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K