19 August, 2018 10:59:55 PM


റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം: പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളും

തൊഴിലാളികള്‍ താമസിക്കുന്ന മുറിയിൽ നിന്നും മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തു



കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിൽ റിലയന്‍സ് സ്മാർട്ട്‌ കട കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളും. ഇവര്‍ താമസിക്കുന്ന സെമിനാരിപ്പടിയിലെ മുറിയിൽ നിന്നും വിവിധ സാധനങ്ങൾ പോലീസ് കണ്ടെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പാക്കറ്റ് ഫുഡ്, കോസ്‌മെറ്റിക്, പാത്രങ്ങളും പോലീസ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.


റൂമിൽ 26പേര്‍ ഉണ്ടായിരുന്നു. അതിൽ 20പേർ വെള്ളപ്പൊക്കത്തെ തുടർന്ന് ഈ മുറിയിലേക്ക് സന്ദർശകരായി എത്തിയതാണ്. സിസിടിവി അടക്കമുള്ളവ പരിശോധിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രളയത്തന്‍റെ പേരില്‍ ആലുവയിലെ  റിലയന്‍സിന്‍റെ സൂപ്പര്‍മാര്‍ക്കറ്റ് കട കുത്തിത്തുറന്ന് സാധനങ്ങള്‍ കൊണ്ടുപോയത്. പലരും ദുരിതമേഖലയിലേക്ക് സാധനങ്ങള്‍ നല്‍കാനായിരുന്നെങ്കില്‍ ചിലര്‍ ഇത് അവസരമായി കണ്ട് മുതലെടുക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 108