19 August, 2018 01:23:33 PM


ദുരിതത്തിനിടയിലും തട്ടിപ്പ്: അക്കൗണ്ടില്‍ പണം നിക്ഷേപിക്കരുതെന്ന് അധികൃതര്‍

കുസാറ്റിലെ റിലീഫ് ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ടുള്ള സന്ദേശമാണ് പ്രചരിക്കുന്നത്



കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ സഹായഹസ്തവുമായി വളരെയാളുകള്‍ രംഗത്ത് വരുന്നതോടൊപ്പം തട്ടിപ്പുകളും അരങ്ങേറുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലിലേക്ക് സംഭാവനകള്‍ നല്‍കുന്നതിനൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണമായും മരുന്നുമായുമെല്ലാം ആളുകള്‍ സഹായം നല്‍കുന്നു. എന്നാല്‍, ഇതിനൊപ്പം ദുരിതക്കെടുതിയില്‍പ്പെട്ടവരെ മറയാക്കി സാമ്പത്തികതട്ടിപ്പുകള്‍ നടത്തുന്നവരുടെ എണ്ണം പെരുകുകയാണ്.


കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ദുരിതാശ്വാസ ക്യാമ്പിനും ബാങ്ക് അക്കൗണ്ടുകളില്ലെന്നിരിക്കെ കുസാറ്റിലെ റിലീഫ് ഫണ്ടിലേക്കുള്ള അക്കൗണ്ട് ആണെന്ന തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ സാമാഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ക്യാമ്പില്‍ ആവശ്യത്തിന് ഭക്ഷണം എത്തുന്നുണ്ടെന്നും എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സംഭാവനകള്‍ നല്‍കണമെന്നുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. ഇതിലേക്ക് പണം നിക്ഷേപിക്കരുതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 



Share this News Now:
  • Google+
Like(s): 200