19 August, 2018 11:53:41 AM


മലപ്പുറം എം.എസ്.പിയിലെ ​ദുരിതാശ്വാസ ക്യാമ്പ് വിവാ​ഹ വേ​ദിയായി

ആര്‍ഭാടങ്ങള്‍ തീര്‍ത്തും ഒഴിവാക്കി അഞ്ജുവിന്‍റെ കഴുത്തില്‍ ഷൈജു മിന്ന് കെട്ടി



മലപ്പുറം എം.എസ്.പി എല്‍.പി.സ്കൂളിലെ ​ദുരിതാശ്വാസ ക്യാമ്പ് വിവാ​ഹ വേ​ദിയായി. വെള്ളപൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ അഭയം നേടിയ സുന്ദരന്‍റെ മകള്‍ അഞ്ജുവിന്‍റെ വിവാഹം ഇന്ന് നടന്നു. തീര്‍ത്തും ലളിതമായി. വേങ്ങര സ്വദേശി ഷൈജുവായിരുന്നു വരന്‍. 


നാല് ദിവസം മുമ്പാണ് ഇവര്‍ ക്യാമ്പിലെത്തിയത്. വിവാഹം ഗംഭീരമായി നടത്താന്‍ ഓഡിറ്റോറിയവും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പ്രളയക്കെടുതികളെ തുടര്‍ന്ന് വിവാഹം പേരിനാക്കി. ആര്‍ഭാടങ്ങള്‍ തീര്‍ത്തും ഒഴിവാക്കി. ഓഡിറ്റോറിയം ബുക്ക് ചെയ്തത് റദ്ദാക്കി. ഇന്ന് രാവിലെ ക്യാമ്പില്‍ നിന്നും വെെള്ളം കയറിയിറങ്ങിയ വീട്ടില്‍ വധുവും കുടുംബവും എത്തി. അവിടെ നിന്നും തൊട്ടടുത്ത ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിലെ ലളിതമായ ചടങ്ങില്‍ ഷൈജു അഞ്ജുവിന്‍റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി.



Share this News Now:
  • Google+
Like(s): 50