19 August, 2018 09:15:40 AM


ഹെലിക്കോപ്റ്റർ ഇറങ്ങിയാൽ വീട് തകരും; സ്ത്രീകള്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു (VIDEO)

പ്രളയബാധിതപ്രദേശങ്ങളില്‍ മോഷണവും കൊള്ളയും വ്യാപകമായി



ആലപ്പുഴ: ഹെലിക്കോപ്റ്റർ ഇറങ്ങിയാൽ വീട് തകരുമെന്ന് പറഞ്ഞ് ഹോസ്ററലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടുകാരായ സ്ത്രീകളുടെ ക്രൂരമര്‍ദ്ദനം. ചെങ്ങന്നൂര്‍ എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ ഹോസ്റ്റലില്‍ താമസിക്കുവിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രളയദുരിതത്തിനിടെ ഈ ദുരനുഭവം ഉണ്ടായത്. ഭക്ഷണവിതരണത്തിനും മറ്റും ഹെലികോപ്റ്റര്‍ താഴ്ന്നത് മൂലം അയല്‍ക്കരാരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു എന്ന് പറഞ്ഞായിരുന്നുവത്രേ അക്രമം.


ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ സ്ത്രീകള്‍ വിദ്യാര്‍ത്ഥിനികളെ കടിക്കുകയും കഴുത്തിന് പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും അസഭ്യം പറയുകയും ചെയ്തതായി വിദ്യാര്‍ത്ഥിനികള്‍ ബന്ധുക്കളെ അറിയിച്ചു. ഇവരുടെ അക്രമത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനിടെ പ്രളയബാധിതപ്രദേശങ്ങളില്‍ മോഷണവും കൊള്ളയും വ്യാപകമായി. നാട്ടുകാര്‍ രക്ഷപെട്ടിറങ്ങിയതോടെ ആളൊഴിഞ്ഞ വീടുകള്‍ മോഷ്ടാക്കളുടെ വിഹാരരംഗമാകുകയായിരുന്നു.






Share this News Now:
  • Google+
Like(s): 456