18 August, 2018 09:38:00 PM


തിരുവനന്തപുരത്തും കോട്ടയത്തും സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും

ജീവനക്കാരുടെ ഹാജര്‍ നില 11.30ന് മുമ്പ് കളക്ടര്‍ക്ക് ലഭ്യമാകണം




തിരുവനന്തപുരം: ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. വാസുകിയും കോട്ടയം ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനിയും ഉത്തരവിട്ടു. ഓഫിസുകളിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഹാജര്‍ ഓഫിസ് മേധാവികള്‍ ഉറപ്പു വരുത്തുകയും രാവിലെ 11.30ന് മുമ്പ് മെയില്‍ ചെയ്യുകയും വേണം.

സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായിരിക്കണം. എല്ലാ വകുപ്പുകളുടേയും കൈവശമുള്ള വാഹനങ്ങളുടെ വിശദവിവരവും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ നമ്പരും ഞായറാഴ്ച വൈകിട്ട് അഞ്ചിനകം കളക്ടറേറ്റില്‍ നല്‍കണമെന്നും തിരുവനന്തപുരം കളക്ടറുടെ ഉത്തരവുണ്ട്..


Share this News Now:
  • Google+
Like(s): 120