18 August, 2018 09:11:56 PM


പ്രളയം: വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു

ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് ഐ​ജിയുടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം




തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു പൊ​ട്ടി എ​ന്ന ത​ര​ത്തി​ലു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

വ്യാ​ജ പ്ര​ചാ​ര​ണം സം​ബ​ന്ധി​ച്ച്‌ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ച പോ​സ്റ്റു​ക​ളെ സം​ബ​ന്ധി​ച്ച്‌ സൈ​ബ​ര്‍ ഡോം ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ആ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ത്ത​ക്കാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​നോ​ജ് ഏ​ബ്രാ​ഹാം അ​റി​യി​ച്ചു. ഇ​തു കൂ​ടാ​തെ ഭീ​തി ജ​നി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ യു​ടൂ​ബ് വ​ഴി പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ​ക​ളും ഫെ​യ്സ് ബു​ക്ക് പോ​സ്റ്റു​ക​ളും സൈ​ബ​ര്‍ ഡോം ​റി​മൂ​വ് ചെ​യ്തി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 203