18 August, 2018 08:58:25 AM


കാലടി സര്‍വകലാശാലാ കാമ്പസില്‍ കുടുങ്ങിയ മുഴുവന്‍ പേരും സുരക്ഷിതര്‍

ഭക്ഷണവും മറ്റും ഇന്നലെ ഹെലികോപ്റ്റര്‍ മുഖേന എത്തിച്ചിരുന്നു




കൊച്ചി: കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിക്ക് സമീപം കുടുങ്ങിക്കിടന്ന മുഴുവന്‍പേരെയും രക്ഷപെട്ട് സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചു. 600ല്‍ അധികം ആളുകളായിരുന്നു രണ്ടാം നിലയില്‍ തങ്ങിയത്. താഴത്തെ നിലയിലടക്കം വെള്ളം കയറിയിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഇന്നലെ ഹെലികോപ്റ്റര്‍ മുഖേന എത്തിച്ചിരുന്നു. കാലടിയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ലോറിയും മറ്റ് വലിയ വാഹനങ്ങളും എത്തിച്ച് കൂടുതല്‍ പേരെ പ്രദേശത്തു നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 54