18 August, 2018 08:49:43 AM


കയ്യേറ്റത്തിന്‍റെ അനന്തരഫലം കണ്ടുതുടങ്ങി; വേമ്പനാട്ടുകായലില്‍ ജലനിരപ്പ് ഉയരുന്നു

പാലങ്ങളുടെ അടിയിലൂടെ ബോട്ടുകള്‍ക്ക് കടക്കാന്‍ പറ്റാത്തത് രക്ഷാ പ്രവര്‍ത്തനം തടസപ്പെടുന്നു



ആലപ്പുഴ: കയ്യേറ്റത്തിന്‍റെ അനന്തരഫലം കണ്ടുതുടങ്ങി. വേമ്പനാട്ടുകായലില്‍ ജലം ഉയരുന്നു. വെള്ളം കയറിയതിനാല്‍ പാലങ്ങളുടെ അടിയിലൂടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ബോട്ടുകള്‍ക്ക് കടന്നു പോകാനാവാത്ത സ്ഥിതിയിലാണുള്ളത്. ചെറുവള്ളങ്ങളില്‍ കൂടുതല്‍ പേര്‍ കയറുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. തീരങ്ങള്‍ വന്‍ തോതില്‍ കയ്യേറിയതോടെ കായലിന്‍റെ വിസ്തൃതി കുറഞ്ഞതും പ്രശ്നമായിട്ടുണ്ട്. വലിയ ബോട്ടുകള്‍ക്ക് എല്ലാ സ്ഥലങ്ങളിലും എത്താനാവാത്തത് രക്ഷാ പ്രവര്‍ത്തനത്തില്‍ വെല്ലുവിളിയായിട്ടുണ്ട്. കുട്ടനാട്ടില്‍ നിന്ന് വെളിയില്‍ വരാന്‍ ശ്രമിച്ച് നിരവധി ആളുകള്‍ ബോട്ടു ജെട്ടികളില്‍ എത്തിയ അവസ്ഥയുമുണ്ട്. കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളത്. 



Share this News Now:
  • Google+
Like(s): 66