18 August, 2018 08:16:48 AM


ജലനിരപ്പ് സംഭരണശേഷിക്ക് ഒപ്പം; നീലഗിരിയില്‍ ഡാമുകളുടെ ഷട്ടര്‍ തുറന്നു

വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു




ഗൂഡല്ലൂര്‍: കനത്ത മഴയെ തുടര്‍ന്ന് നീലഗിരി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് സംഭരണശേഷിക്ക് ഒപ്പമൊത്തി. ഇതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കല്‍ ആരംഭിച്ചിട്ടുണ്ട്. കുന്താ, കെത്ത, എമറാള്‍ഡ്, അവലാഞ്ചി, അപ്പര്‍ ഭവാനി, പോര്‍ത്തി മന്ത്, പൈക്കാറ, സാണ്ടിനല്ല, ഗ്ലന്‍ മോര്‍ഗന്‍, മായാര്‍, മുക്കൂര്‍ത്തി പര്‍സന്‍വേലി തുടങ്ങിയ അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഉയര്‍ത്തിയത്. 89 അടിയാണ് കുന്താ അണക്കെട്ടിന്‍റെ സംഭരണ ശേഷി.


കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിച്ച ശക്തമായ മഴ കാരണം നിലവില്‍ സംഭരണ ശേഷിക്കൊപ്പമാണ് ജലനിരപ്പ്. തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ജില്ലയിലെ പ്രധാന ജലസംഭരണികളിലെ ജലനിരപ്പ്. ബ്രാക്കറ്റില്‍ സംഭരണശേഷി: കുന്താ ( 89) 89, കെത്ത (156) 155, എമറാള്‍ഡ് (184) 180, അവലാഞ്ചി (171) 169, അപ്പര്‍ ഭവാനി (210) 210, പോര്‍ത്തി മന്ത്( 130) 130, പൈക്കാറ(100) 100, സാണ്ടിനല്ല (49) 45, ഗ്ലന്‍ മോര്‍ഗന്‍ (33) 31, മായാര്‍ (17) 16, മുക്കൂര്‍ത്തി (18) 15, പര്‍സന്‍വേലി (58) 56.



Share this News Now:
  • Google+
Like(s): 67