17 August, 2018 12:01:50 AM
നെടുമ്പാശേരിയില്‍ മുപ്പതോളം യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് കുടുങ്ങി
കുടുങ്ങിയത് ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്കു പോവുകയായിരുന്ന ബസ്

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മുപ്പതോളം യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തില്‍ കുടുങ്ങി. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്കു പോവുകയായിരുന്നു ബസ് ആണ് വ്യാഴാഴ്ച വൈകിട്ട് കുടുങ്ങിയത്. ബസിലേക്ക് വെള്ളം കയറുകയാണ്.
കണ്ട്രോള് റൂമിലേക്ക് വിവരം അറിയിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍ ഷാജി അറിയിച്ചു. ആലുവ ദേശത്ത് പ്രളയത്തില്‍ കുടുങ്ങിയ ബന്ധുക്കളെ രക്ഷിക്കാന്‍ എത്തിയ പെരുമ്പാവൂര്‍ സ്വദേശി അവിടെ എത്താന്‍ നിവൃത്തിയില്ലാതെ ബസിനുള്ളിലുണ്ട്. ദേശത്ത് മുന്നൂറിലധികം ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.