16 August, 2018 09:46:56 PM


ഇ​ടു​ക്കി പൂ​ര്‍​ണ സം​ഭ​ര​ണ ശേ​ഷി​യി​ലേ​ക്ക്; പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​ര്‍ന്നേക്കും

ജലം ഒഴുക്കുന്നതില്‍ കളക്ടര്‍ക്കും കെ.എസ്.ഇ.ബിയ്ക്കും വ്യത്യസ്ത അഭിപ്രായം




തൊ​ടു​പു​ഴ: ശ​ക്ത​മാ​യ മ​ഴ വൃ​ഷ്ടി ​പ്ര​ദേ​ശ​ത്തു​ള്‍​പ്പെ​ടെ തു​ട​രു​ന്ന​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ല്‍ 2,402.20 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. അ​ണ​ക്കെ​ട്ടി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഹൈ ​അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡാ​മി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 2403 അ​ടി​യാ​ണ്. കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ട്ടി​ല്ലെ​ങ്കി​ല്‍ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യും ക​ട​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.


അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നും തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ സെ​ക്ക​ന്‍​ഡി​ല്‍ 2000 ഘ​ന​മീ​റ്റ​റാ​ക്കി ഉ​യ​ര്‍​ത്താ​നാ​ണ് കെ​എ​സ്‌ഇ​ബി ആ​ലോ​ചി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 1500 ഘ​ന​മീ​റ്റ​ര്‍ വെ​ള്ള​മാ​ണ് തു​റ​ന്നു​വി​ടു​ന്ന​ത്. കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ല്‍ പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഇ​നി​യും ക്ര​മാ​തീ​ത​മാ​യി ഉ​യ​രും. വ​ടു​ത​ല, ചി​റ്റൂ​ര്‍ ഇ​ട​പ്പ​ള്ളി, എ​ള​മ​ക്ക​ര, പേ​ര​ണ്ടൂ​ര്‍ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റേ​ണ്ടി​വ​രും.


എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ വെ​ള്ളം പു​റ​ത്തു​വി​ടു​ന്ന​തി​ന് ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. മ​ഴ​ക്കെ​ടു​തി​യി​ല്‍ വ​ല​ഞ്ഞു​നി​ല്‍​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ജ​ല​മൊ​ഴു​ക്കി​ വി​ടാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം. എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മെ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​വെ​ന്നാ​ണ് ഇ​ടു​ക്കി ക​ള​ക്ട​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തി​ന് തു​ല്യ​മാ​യ അ​ള​വി​ല്‍ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്‌ഇ​ബി.



Share this News Now:
  • Google+
Like(s): 59