16 August, 2018 09:46:19 PM
ഓണാവധിയില്‍ മാറ്റം; സംസ്ഥാനത്തെ സ്കൂളുകള്‍ വെള്ളിയാഴ്ച അടയ്ക്കും
ഓണാവധിക്ക് ശേഷം 29 ന് സ്കൂളുകള്‍ തുറക്കും

കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളുടെ ഓണാവധി പുനക്രമീകരിച്ചു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 വെള്ളിയാഴ്ച അടക്കും. അവധി കഴിഞ്ഞ് 29 ന് സ്കൂളുകള്‍ തുറക്കുന്ന വിധത്തിലാണ് പുനക്രമീകരിച്ചിരിക്കുന്നത്.