16 August, 2018 07:16:03 AM


കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു




കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചു. മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. ആലുവ-അങ്കമാലി പാതയില്‍ വെള്ളം കയറി വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. എറണാകുളം നഗരത്തില്‍ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 76