15 August, 2018 10:57:52 AM


കനത്ത മഴയും പ്രളയവും: റാന്നി ഒറ്റപ്പെട്ടു; അഞ്ഞൂറോളം പേര്‍ അങ്ങാടിയില്‍ കുടുങ്ങി കിടക്കുന്നു

ഗതാഗത തടസത്തിന് പുറമെ വൈദ്യുതി ബന്ധവും വിശ്ചേദിക്കപ്പെട്ടു




പത്തനംതിട്ട: കനത്ത മഴയും പ്രളയവും പത്തനംതിട്ടയേയും റാന്നിയേയും വെള്ളക്കെട്ടിലാഴ്ത്തി. വെള്ളപ്പൊക്കത്തില്‍ റാന്നി അങ്ങാടി ഒറ്റപ്പെട്ടു. ഇതിനെ തുടര്‍ന്ന് അഞ്ഞൂറോളം പേര്‍ അങ്ങാടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പമ്പ നദി കര കവിഞ്ഞതിന് പിന്നാലെ തെന്മല ഡാം തുറന്നുവിട്ടതും വെള്ളക്കെട്ട് ഉയര്‍ത്തിയിട്ടുണ്ട്. റാന്നിയിലെ തീയേറ്ററില്‍ ജീവനക്കാര്‍ കുടുങ്ങിപോയി. ഗതാഗതതടസത്തിന് പുറമെ വൈദ്യുതി ബന്ധം പാടെ വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്. 





Share this News Now:
  • Google+
Like(s): 147