Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

15 August, 2018 09:15:09 AM


2022ൽ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കും: പ്രധാനമന്ത്രി

ഇന്ത്യയുടെ വികസനം സാധ്യമാക്കാന്‍എല്ലാവർക്കും തുല്യനീതി ഉറപ്പു വരുത്തുന്നു



ദില്ലി: രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വെളളപ്പൊക്ക ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കൊപ്പമാണ് തന്‍റെ ചിന്തകളെന്ന് മോദി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.  ബഹിരാകാശത്തേക്ക് 2022ൽ ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 


ആഗോള താപനം ഒരു ഭീഷണിയാണെന്നും പാരിസ്ഥിതി ആശങ്കയ്ക്കു കാരണമാണെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങൾക്ക് ഇന്ത്യ ഒരു പ്രതീക്ഷയാണ്. കഴിഞ്ഞ വർഷം ജിഎസ്ടി യാഥാർഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തിൽ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നു എന്ന് മോദി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് വന്‍ മാറ്റമെന്നും മോദി കൂട്ടിച്ചേര്‍ത്തു.


ബി.ആർ. അംബേദ്കർ നമുക്ക് നൽകിയ ഭരണഘടനയിൽ എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം ഉറപ്പ് വരുത്തണം. എന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് വലിയ രീതിയില്‍ വികസിക്കാനാകൂ. നാവികസേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥർ അടുത്തിടെ ലോകം ചുറ്റി വന്ന അഭിമാനത്തിലാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്നും മോദി പറഞ്ഞു. 



Share this News Now:
  • Google+
Like(s): 123