15 August, 2018 03:05:19 AM


മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ പെരിയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം




കുമളി: കനത്ത മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 13 ഷട്ടറുകള്‍ ഒരടി വീതമാണ് തുറന്നത്. ജലനിരപ്പ് 140 അടി പിന്നിട്ടതിന് പിന്നാലെ പുലര്‍ച്ച 2.30 ഓടെയാണ് ഷട്ടറുകള്‍ തുറന്നത്. 127.42 ഘനമീറ്റര്‍ വെള്ളം ഇതുവഴി പുറത്തേക്ക് ഒഴുകുകയാണ്. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചു.


അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ജലം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്ന് കേരള ചീഫ് സെക്രട്ടറി ചൊവ്വാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ പെരിയാറിന്‍റെ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കളക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 862