15 August, 2018 02:55:03 AM


നയന്‍താരയുടെ 170 മിനിറ്റ് തമിഴ് ചിത്രം 'ഇമൈക്ക നൊടികള്‍' ഉടന്‍ റിലീസിനെത്തും

സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം




ചെന്നൈ: നയന്‍താര മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രം 'ഇമൈക്ക നൊടികള്‍' ഈ മാസം അവസാനം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍. 170 മിനിറ്റാണ് ചിത്രം. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നയന്‍താരയുടെ ഭര്‍ത്താവിന്‍റെ വേഷത്തിലാകും വിജയ് സേതുപതി എത്തുക.


വളരെ ചെറിയ വേഷമാണെങ്കിലും അതിലധികം പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ വിജയ് സേതുപതിക്കുള്ളത്. പ്രതികാരത്തിന്‍റെ കഥയാണത്രേ ചിത്രം. ഹിപ്പോപ്പ് തമിഴ് ആദിയാണ് സംഗീതം നിര്‍വഹിക്കുന്നത്. കാമോ ഫിലിംസ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായ ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഘ്‌നാനമുത്തുവാണ്.



Share this News Now:
  • Google+
Like(s): 61