Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

14 August, 2018 09:37:51 PM


ജലനിരപ്പ് വീണ്ടും ഉയരുന്നു; ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും വീണ്ടും തുറന്നു

സെക്കന്‍റിൽ ആറ് ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെയ്തത് കനത്ത മഴ. ഇതിനെ തുടർന്ന് വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇതുവരെ 27 ഡാമുകളിലെ ഷട്ടറുകളാണ് തുറന്നത്.  ഡാമുകളിലെ ഉയരുന്ന ജലനിരപ്പ് വീണ്ടും സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തുകയാണ്. മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ 142 അടി വരെ മാത്രമാണ് ജലനിരപ്പ് ഉയര്‍ത്താനാവുക. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് ഷട്ടറുകളും വീണ്ടും തുറന്നു. വൈകീട്ട് ആറ് മണിയോടെയാണ് എല്ലാ ഷട്ടറുകളും തുറന്നത്. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഇന്നലെ ഏഴ് മണിക്ക് ഒന്ന്, അഞ്ച് ഷട്ടറുകൾ  അടച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവിലും കുറവ് വരുത്തി. സെക്കന്‍റിൽ നാലര ലക്ഷം ലിറ്ററെന്നത് മൂന്ന് ലക്ഷമാക്കിയാണ് കുറച്ചത്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് രാവിലെ മഴ മാറിനിന്നെങ്കിലും നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. നീരൊഴുക്ക് ഉച്ചയോടെ കുറയുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. 

എന്നാൽ ഉച്ചയ്ക്ക് ശേഷം വൃഷ്ടിപ്രദേശത്ത് കനത്ത മഴ വീണ്ടും തുടങ്ങി. ഇതോടെ ജലാശയത്തിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇതോടെയാണ് വീണ്ടും ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ സെക്കന്‍റിൽ ആറ് ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. പെരിയാറിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 151