14 August, 2018 01:26:14 PM


ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

പാക് സൈന്യം വെടി നിറുത്തൽ കരാർ ലംഘനങ്ങളും നുഴഞ്ഞു കയറ്റവും പതിവാക്കുന്നു



ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു കാശ്‌മീരിലെ കുപ്‌വാരയിൽ ഇന്ത്യൻ സൈനിക പോസ്‌റ്റുകൾക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുകയായിരുന്നു സൈന്യം.

കഴിഞ്ഞ ദിവസം അതിർത്തിയിൽ നിഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദികളുടെ ആക്രമണത്തിൽ ഇന്ത്യൻ സൈനികന് ജീവൻ നഷ്‌ടമായിരുന്നു. തുടർന്ന് ശ്രീനഗറിൽ നിന്ന് 95 കി.മീ മാറി ടംഗ്‌ദർ വഴി നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നവർക്കെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യൻ സേന നടത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടംഗ്‌ദർ മേഖലയിൽ പാക് സൈന്യം വെടി നിറുത്തൽ കരാർ ലംഘനങ്ങളും നുഴഞ്ഞു കയറ്റ ശ്രമങ്ങളും പതിവാക്കുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. പാക് സേനയുടെ ശ്രമങ്ങൾ നിഷ്‌ഫലമാക്കുന്ന തരത്തിൽ ഇന്ത്യൻ ജവാന്മാർ തിരിച്ചടി നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



Share this News Now:
  • Google+
Like(s): 62