Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

14 August, 2018 10:37:17 AM


വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജയരാജന് സത്യവാചകം ചൊല്ലികൊടുത്തു
തിരുവനന്തപുരം: വ്യവസായ, വാണിജ്യ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു. പത്തുമണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ജയരാജന് സത്യവാചകം ചൊല്ലികൊടുത്തത്. കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ക്ഷണിക്കപ്പെട്ട 200 ഓളം അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അധാര്‍മികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. മന്ത്രിയായി ചുമതലയേറ്റ ജയരാജന്‍ 11 മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മാധ്യമങ്ങളുമായും ജയരാജന്‍ കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിര്‍ന്ന നേതാക്കളും ഇപി ജയരാജന്റെ ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഇപി ജയരാജന്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റതോടെ പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 20 ആയി. കൂടാതെ മന്ത്രിസഭയിലെ സിപിഐഎമ്മിന്റെ അംഗബലം 13 ഉം ആയി. ഇപി ജയരാജന്‍ തിരിച്ചെത്തുന്നതോടെ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയിരുന്നു. ഇതോടെ എസി മൊയ്തീന് തദ്ദേശ സ്വയംഭര വകുപ്പും നിലവിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും നല്‍കി.

ഇപി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയും ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയുമുള്ള സിപിഐഎമ്മിന്റെ പുന:സംഘടനാ നിര്‍ദേശത്തിന് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ഇതിന് പുറമെ സിപിഐയ്ക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കുന്നതിനും എല്‍ഡിഎഫ് അംഗീകാരം നല്‍കി.

ബന്ധുനിയമ വിവാദവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നതോടെയാണ് 2016 ഒക്ടോബര്‍ 16-ാം തിയതിയാണ് ഇപി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. പികെ ശ്രീമതിയുടെ മകന്‍ പികെ സുധീറിനെയും ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യ ദീപ്തി നൗഷാദിനെയും വ്യവസായ വകുപ്പിന്റെ കീഴില്‍ നിയമിച്ചതുമാണ് വിവാദമായത്. എന്നാല്‍ കേസില്‍ ജയരാജന് വിജിലന്‍സ് ക്ലീന്‍ചീറ്റ് നല്‍കി കേസ് അവസാനിപ്പിക്കുകയായിരുന്നു.Share this News Now:
  • Google+
Like(s): 132