13 August, 2018 02:47:01 PM


ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍; ബിഷപ്പ് ഹൗസിന് മുന്നില്‍ പൊലീസ് സന്നാഹം

കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചു



കൊച്ചി: ജലന്ധർ കത്തോലിക്ക ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ വിശദമാക്കി. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും. ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ഇതിന് പിന്നാലെ വന്‍ പൊലീസ് സന്നാഹമാണ് ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നിലുള്ളത്. ബിഷപ്പ് ഹൗസിന് മുന്‍പിലുള്ള റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വാഹന ഗതാഗതം തടഞ്ഞു. 


പരാതിയിൽ പറയുന്ന ആദ്യ സംഭവം 2014ലാണ് നടന്നതെന്നും പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടർനടപടികളിലേക്ക് പോകാനാകൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കിയിരുന്നു. എപ്പോൾ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് ചെയ്യാനാകൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചു.



Share this News Now:
  • Google+
Like(s): 45