13 August, 2018 08:51:52 AM


കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കെ.എസ്.ആര്‍.ടി.സി ഡ്രൈവർ അസീസും കണ്ടക്ടർ സുഭാഷുമാണ് മരിച്ചത്




കൊല്ലം: കൊല്ലം കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവർ അസീസ്, കണ്ടക്ടർ താമരശ്ശേരി സ്വദേശി സുഭാഷുമാണ് മരിച്ചത്.  ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ കൊട്ടിയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


അപകടത്തില്‍ ബസിലുണ്ടായിരുന്ന 12 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആറു പേരുടെ പരുക്ക് ഗുരുതരമാണ്. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് വന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.



Share this News Now:
  • Google+
Like(s): 178