12 August, 2018 02:27:26 PM


പ്രളയക്കെടുതി: ദുരന്തമേഖലയില്‍ കേന്ദ്രമന്ത്രിമാരും സംഘവും സന്ദര്‍ശനം തുടങ്ങി

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി




കൊച്ചി : പ്രളയ ദുരിതം നേരില്‍ കണ്ടറിയാന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച്‌ കുര്യന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ സ്വീകരിച്ചു. കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തി. 

ഡൊമസ്റ്റിക് ടെര്‍മിനലിലെ വിഐപി ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ കാണുന്നതിനായി രാജ്‌നാഥ് സിംഗും അല്‍ഫോണ്‍സ് കണ്ണന്താനവും സംഘവും നെടുമ്പാശേരിയില്‍ നിന്നും യാത്ര തിരിച്ചു. 



Share this News Now:
  • Google+
Like(s): 65