12 August, 2018 09:45:06 AM


നൊബേൽ, ബുക്കർ ജേതാവ് വി.എസ്.നയ്പാൾ ലണ്ടനിൽ അന്തരിച്ചു

ലണ്ടനിലെ വസതിയിൽ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം




ലണ്ടൻ: ഇന്ത്യയിൽ വേരുകളുള്ള വിഖ്യാത സാഹിത്യകാരനും നൊബേൽ, ബുക്കർ പുരസ്കാര ജേതാവുമായ വി.എസ്.നയ്പാൾ അന്തരിച്ചു. 85 വയസ്സായിരുന്നു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ച രാത്രി നയ്പാൾ അന്തരിച്ച വിവരം ബന്ധുക്കളാണു പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 2001ലാണു നയ്പാളിന് സാഹിത്യ നൊബേൽ ലഭിച്ചത്. അതിനും മൂന്നു പതിറ്റാണ്ടു മുൻപ് ബുക്കർ പ്രൈസ് നേടി. 1932ൽ വെസ്റ്റ് ഇൻഡീസിലെ ട്രിനിടാഡിൽ ജനിച്ച് ബ്രിട്ടനിൽ പഠിച്ച വി.എസ്.നയ്‌പാൾ എന്ന വിദ്യാധർ സൂരജ്‌പ്രസാദ് നയ്പാളിന്, ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്‌തരായ എഴുത്തുകാരുടെ മുൻനിരയിലാണു സ്ഥാനം. ജനിച്ചത് ട്രിനിടാഡിലെങ്കിലും നയ്‌പാളിന്റെ വേരുകൾ ഉത്തർപ്രദേശിലെ ബ്രാഹ്‌മണ കുടുംബത്തിലാണ്. ഒരു രാജ്യത്തോടും പ്രത്യേകമായ മമതയോ വിധേയത്വമോ ഇല്ലാതെ എവിടെയും അപരിചിതന്റെ ദുഃഖവുമായ ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹം ഇഷ്‌ടപ്പെട്ടു.



Share this News Now:
  • Google+
Like(s): 92