12 August, 2018 09:26:36 AM


മലപ്പുറം ചെട്ടിയാംപാറയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയെന്ന് ജിയോളജി വകുപ്പ്

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം



മലപ്പുറം: മലപ്പുറം ചെട്ടിയാംപാറയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍. ജില്ലാ ജിയോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വിലയിരുത്തല്‍. മഴ കുറഞ്ഞശേഷം വിശദമായ പരിശോധന നടത്തും. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ പകല്‍സമയങ്ങളില്‍ വീടുകളിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിടിഞ്ഞ് വീണ് ചെട്ടിയാംപാറയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 134