11 August, 2018 09:28:07 PM


എരമല്ലൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികനായ കാരാപ്പുഴ സ്വദേശി യുവാവ് മരിച്ചു

കാരാപ്പുഴ കുറുമുള്ളൂര്‍ വീട്ടില്‍ യദു കെ ഗോപന്‍ ആണ് മരിച്ചത്




ഏറ്റുമാനൂര്‍: കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാരാപ്പുഴ സ്വദേശി കുറുമുള്ളൂര്‍ വീട്ടില്‍ ഗോപന്‍റെയും ഇന്ദിരയുടെയും മകന്‍ യദു കെ ഗോപന്‍ ( 21 ) ആണ് മരിച്ചത്. ശനിയാഴ്ച 3.15 ന് എരമല്ലൂരില്‍ വച്ചായിരുന്നു അപകടം. മല്ലപ്പള്ളിയില്‍ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് മുന്‍പില്‍ പെട്ടെന്നു നിര്‍ത്തിയ കാറില്‍ ഇടിയ്ക്കാതിരിയ്ക്കാനായി വെട്ടിച്ചു മാറ്റിയപ്പോള്‍ എതിരെ വന്ന മറ്റൊരു കാര്‍ വന്ന് ബൈക്കിലിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യദുവിനെ പാറാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് നാലിന് മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. സഹോദരി : യുഗ്മ കെ ഗോപന്‍ 




Share this News Now:
  • Google+
Like(s): 143