11 August, 2018 06:19:21 PM


ആലപ്പുഴ നെടുമുടിയില്‍ അമ്മയും മകളും വെള്ളക്കെട്ടില്‍ വീണ് മരിച്ചു

പൊങ്ങ സ്വദേശി സിബിച്ചന്‍റെ ഭാര്യ ജോളി, മകള്‍ സിജി എന്നിവരാണ് മരിച്ചത്



ചേര്‍ത്തല: ആലപ്പുഴ നെടുമുടിയില്‍ അമ്മയും മകളും വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പൊങ്ങ സ്വദേശി സിബിച്ചന്‍റെ ഭാര്യ ജോളി (45), മകള്‍ സിജി (20) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിന്റെ പിന്നിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 115