11 August, 2018 08:23:51 AM


പെരുമ്പാവൂർ ഇരിങ്ങോളിൽ വനത്തിൽ നിന്നു ശേഖരിച്ച കൂൺ കഴിച്ച വീട്ടമ്മ മരിച്ചു

ഭർത്താവും കുട്ടികളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍



കൊച്ചി: പെരുമ്പാവൂർ ഇരിങ്ങോളിൽ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോമ്പ്രകുടി അംബുജാക്ഷന്‍റെ ഭാര്യ ജിഷാരയാണ് (35) മരിച്ചത്. വിഷകൂൺ കഴിച്ച് ചികിത്സയിലായിരുന്ന മറ്റ് കുടുംബാംഗങ്ങൾ അപകടനില തരണം ചെയ്തു. ഭർത്താവ് അബുജാക്ഷനും കുട്ടികളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  അഥർവ് (12), അപൂർവ (4) എന്നീ കുട്ടികളാണ് ആശുപത്രിയിൽ കഴിയുന്നത്.

അതേസമയം, ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സയിലിരിക്കെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അബുജാക്ഷന്‍. ഇവരുടെ മക്കള്‍ ഇരുവരും ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.



Share this News Now:
  • Google+
Like(s): 141