10 August, 2018 09:08:37 PM


ഏറ്റുമാനൂരില്‍ വ്യാപകറെയ്ഡ്: കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍

അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍




ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവുമായി 6 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോട്ടയം കാരാപ്പുഴ സ്വദേശികളായ കൊച്ചു പറമ്പില്‍ മാഹിന്‍ ആസാദ് (18) ഷെറിന്‍ (22), കാണക്കാരി സ്വദേശിയായ കാട്ടുതല വിട്ടില്‍ യദു ബാലകൃഷ്ണന്‍ (18) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. നട്ടാശേരി, സംക്രാന്തി, തെള്ളകം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.


ഇവരില്‍ നിന്നും 100 ഗ്രാം കഞ്ചാവും രണ്ട് ബൈക്കുകളും പിടികൂടി. ഈ ഭാഗത്ത് കഞ്ചാവിന്റെ ഇടപാടുകള്‍ നടക്കുന്നതായി പരാതികള്‍ ഉണ്ടായിരുന്നു. ബൈക്കുകളില്‍ കറങ്ങി നടന്നായിരുന്നു വില്‍പന. ഇവരില്‍ പലരും മുന്‍ ഗഞ്ചാവ് കേസുകളില്‍ പ്രതിയാണ്. ഏറ്റുമാനൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡുകളില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിനോദ്, സന്തോഷ് കുമാര്‍, സജിമോന്‍, സിവില്‍ ഓഫീസര്‍മാരായ രഞ്ജിത്ത്, സുമോദ്, ആരോമല്‍, ജോബി, വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Share this News Now:
  • Google+
Like(s): 689