Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

10 August, 2018 08:03:40 PM


അമിതവേഗത: അമ്മഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ തമ്മിലിടിച്ച് 35 പേര്‍ക്ക് പരിക്ക്.

ഒരു ബസ് കടുത്തുരുത്തിയില്‍ കാറിലിടിച്ച ശേഷം ഓടിച്ചുപോന്നത്




കോട്ടയം: അമ്മഞ്ചേരി ഓട്ടക്കാഞ്ഞിരം ഭാഗത്ത് സ്വകാര്യ ബസുകള്‍ തമ്മിലിടിച്ച് മുപ്പത്തഞ്ചോളം പേര്‍ക്ക് പരിക്ക്. കൂത്താട്ടുകുളം ഇടയാന്‍ നിരപ്പേല്‍ വീട്ടില്‍ റോബിന്‍ തോമസ് (37) ഇരുമ്പനം കളരിയ്ക്കല്‍ പറമ്പില്‍ പി എം മനോജ് (30), വൈക്കം ഉദയനാപുരം പൂവടിത്തറ വീട്ടില്‍ ഗീത (49), അമ്മഞ്ചേരി കൊച്ചു പറമ്പില്‍ ജോസ്‌ന (21), ഇടുക്കി പൊട്ടന്‍ കാട് പോള്‍സണ്‍ (28), രാമപുരം പൂപ്പള്ളി പറമ്പില്‍ പ്രദീപ് (21), മാത്യു (53), ജീന്‍ ജോസഫ് (33), ദിലന്‍ (32), റോജി (18), അഞ്ചന മാത്യു (18), ഷാനി (18), നന്ദന (17), പ്രസന്ന (17), ആന്‍സി (48), മാത്യു (11), സുശീല (50) , ജിതിന്‍ (27), രേഷ്മ (18) , ലിന്റ്റോ (9), ചിന്നമ്മ (71), രാജശ്രീ (18) , ആര്യ (21) , സന്ധ്യ (40), അഭിലാഷ് (30) , അശോകന്‍ (53) മണ്‍സൂര്‍ (30) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. 


വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ആയിരുന്നു അപകടം. കോട്ടയം - എറണാകുളം റൂട്ടില്‍ ഓടുന്ന റോസ് മരിയ, ആര്‍ദ്ര എന്ന ബസുകളാണ് ഇടിച്ചത്. പരിക്കേറ്റവരില്‍ കുറെ പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സീറ്റിനു മുന്നിലെ കമ്പിയിലിടിച്ചും വീണുമാണ് ഏറെ പേര്‍ക്കും പരിക്ക് പറ്റിയത്. 


അമിതവേഗതയിലുള്ള മത്സരഓട്ടമാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. എറണാകുളത്തു നിന്നും വരികയായിരുന്ന ആര്‍ദ്ര ബസ് മുന്നില്‍ പോകുകയായിരുന്ന സ്വകാര്യബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കടുത്തുരുത്തിയില്‍ ഒരു കാറില്‍ തട്ടിയശേഷം ഓടിച്ചുപോന്നതാണ് ആര്‍ദ്ര ബസ് എന്ന് പോലീസ് പറഞ്ഞു. തീരെ വീതി കുറഞ്ഞ റോഡില്‍ സ്വകാര്യബസുകളുടെ മത്സര ഓട്ടം ഇതിനോടകം ഒട്ടേറെ അപകടങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എസ് ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടികള്‍  സ്വീകരിച്ചു.




Share this News Now:
  • Google+
Like(s): 408