Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

10 August, 2018 11:03:01 AM


ഇടമലയാറിന് പിന്നാലെ ഇടുക്കി ഡാമിന്‍റെ ഷട്ടറുകളും തുറന്നതോടെ എറണാകുളം വെള്ളത്തിനടിയില്‍

ആലുവ ശിവരാത്രി മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയില്‍




കൊച്ചി: ഇടമലയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ ഇടുക്കി ഡാമിന്‍റെ ഷട്ടറുകളും കൂടി തുറന്നതോടെ എറണാകുളം ജില്ലയില്‍ പെരിയാറിന്‍റെ സമീപപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കര്‍ക്കിടക വാവുബലി നടക്കേണ്ട ആലുവ ശിവരാത്രി മണപ്പുറം ഏതാണ്ട് പൂര്‍ണമായും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു. 


ഇടമലയാറില്‍ നിന്നുള്ള വെള്ളത്തിന്‍രെ ഒഴുക്കിനോളം ഇടുക്കിയില്‍ നിന്നും വെള്ളം എത്തുന്നില്ല എന്നാണ് അവലോകന യോഗത്തിന് ശേഷം കളക്ടര്‍ പറഞ്ഞത്. എന്നാല്‍ ആളുകള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 525 കുടുംബങ്ങളില്‍ നിന്നുള്ള 2301 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. ആലുവ (8 ക്യാംപുകള്‍), പറവൂര്‍ (25), കുന്നത്തുനാട് (3), കണയന്നൂര്‍ (2) താലൂക്കുകളിലാണ് ക്യാംപുകള്‍ തുറന്നിട്ടുള്ളത്. അണക്കെട്ട് തുറന്ന ഇന്നലെ ജലനിരപ്പുയരുന്നതിനാല്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.


മണപ്പുറം, ചൊവ്വര, ചെങ്കല്‍തോട്, ചേലാമറ്റം, കാലടി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി. ഉച്ചയ്ക്ക് ശേഷം പറവൂര്‍ താലൂക്കിലെ കുറ്റിക്കാട്ടുകര, വരാപ്പുഴ, മേത്താനം, പുറപ്പിള്ളിക്കാവ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാപുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ജില്ല കളക്ടര്‍ അറിയിച്ചു. മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ വിതരണം ചെയ്യും. ഓരോ ക്യാംപിലും ഒരു മെഡിക്കല്‍ ഓഫീസറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 


ക്യാംപിന് ഓഫീസറെയും ചമുതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാംപുകള്‍ തുറക്കുമെന്നും കളക്ടര്‍ അറിയിച്ചു. ആലുവ താലൂക്കിലെ കാഞ്ഞൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ തുറന്ന ക്യാംപിലാണ് ഏറ്റവുമധികം കുടുംബങ്ങള്‍ കഴിയുന്നത്. 166 കുടുംബങ്ങളിലെ 454 പേരാണ് ഇവിടെയുള്ളത്. ദേശിയ ദുരന്ത നിവാരണ സേന ആലുവ കേന്ദ്രീകരിച്ചു ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തിര ഘട്ടത്തില്‍ വിവിധ സേനകളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. അതേ സമയം ഇടുക്കി അണക്കെട്ടിന്‍റെ മറ്റു ഷട്ടറുകള്‍ തുറന്നാല്‍ പെരിയാറിലെ ജലനിരപ്പില്‍ വന്‍ വര്‍ധനവാകും ഉണ്ടാകുക



Share this News Now:
  • Google+
Like(s): 91