Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

09 August, 2018 02:02:14 PM


കണിയാംപറ്റയിൽ കൊട്ടവഞ്ചി മറിഞ്ഞ് ഒഴുക്കിൽപ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി

ദുരന്തനി വാരണത്തിനായി സൈന്യം ഉടന്‍ മാനന്തവാടിയിലെത്തും



കല്‍പ്പറ്റ: കണിയാംപറ്റയിൽ കൊട്ടവഞ്ചി മറിഞ്ഞ് ഒഴുക്കിൽപ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. അമ്പലവയലില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥനത്തേക്കെത്തിക്കുന്നതിന് ബോട്ട് ഏര്‍പ്പെടുത്തി.  കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ല ഇതുവരെ കാണാത്ത ദുരന്തമാണ് നേരിടുന്നത്. ദുരന്തനിവാരണത്തിനായി പെരിയ റൂട്ടിലൂടെ സൈന്യം ഉടന്‍ മാനന്തവാടിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ മുഴുന്‍ സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിറങ്ങണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.


ജില്ലാ ഭരണകൂടം ദുരന്തത്തെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ജാഗ്രത പാലിക്കണം.സൈന്യം ഉടന്‍ രക്ഷാപ്രവര്‍ത്തിനെത്തും. വയനാട്ടിലെ കാലവര്‍ഷക്കെടുതി നേരിടുന്നതിന് കൊച്ചിയില്‍ നിന്ന് 5 ബോട്ടുമായി നേവി വയനാട്ടിലേക്ക് തിരിച്ചെന്നും കളക്ടർ അറിയിച്ചു. എന്‍ഡിആര്‍എഫിന്‍റെ യൂണിറ്റ്, നേവിയുടെ രണ്ട് ഹെലികോപ്റ്റര്‍ എന്നിവ മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ ഡിഎസ്‌സിയുടെ ഒരു കമ്പനിയും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. റവന്യ വകുപ്പിന്‍റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.



Share this News Now:
  • Google+
Like(s): 41