Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

09 August, 2018 01:17:44 PM


എന്‍ഡിഎയ്ക്ക് നേട്ടം; ഹരിവന്‍ഷ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍

ബിജെഡിയും ടിആർഎസും എൻഡിഎയ്ക്ക് വോട്ടു ചെയ്തു



ദില്ലി: രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയം.  ജെഡിയു എംപി ഹരിവന്‍ഷ് നാരായണ്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഹരിവൻഷിൻറെയും ബികെ ഹരിപ്രസാദിൻറെയും പേരുകൾ മുന്നോട്ടു വച്ചു പ്രമേയം അവതരിപ്പിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഹരിവൻഷിന് അനുകൂലമായി 4 പ്രമേയവും ഹരിപ്രസാദിന് അനുകൂലമായി 5 പ്രമേയവുമാണ് വന്നത്. ഇതില്‍ ഹരിവൻഷിനെ നിർദ്ദേശിക്കുന്ന പ്രമേയത്തിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ ഹരിവന്‍ഷ് നാരായണ്‍ വിജയിക്കുകയായിരുന്നു. ബിജെഡിയും ടിആർഎസും എൻഡിഎയ്ക്ക് വോട്ടു ചെയ്തു.



Share this News Now:
  • Google+
Like(s): 16