Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

09 August, 2018 08:18:46 AM


ഒന്നര വര്‍ഷത്തിനിടെ സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് 11 ലക്ഷം വിദേശികള്‍ക്ക്

58,400 സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചു




റിയാദ്: സൗദിയില്‍ ജോലി നഷ്ടപ്പെടുന്ന വിദേശികളുടെ കണക്ക് ഭീമമായി ഉയരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ജോലി നഷ്ടപ്പെട്ടത് 11 ലക്ഷം പേര്‍ക്കാണെന്നു ഏറ്റവും ഒടുവില്‍ പുറത്തു വന്ന കണക്കുകള്‍. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിദേശികളുടെ തൊഴില്‍ നഷ്ടത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിരിക്കുന്നത് ഈ വര്‍ഷം രണ്ടാം പാദത്തിലാണ്. ആറു മാസത്തിനിടെ മാത്രം അഞ്ചു ലക്ഷത്തിലേറെ പേരാണ് തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചത്.


2018 ആദ്യ മൂന്ന് മാസത്തില്‍ 1,99,500 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം പാദമായ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 3,13,000 ഓളം വിദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമാണിത്. 2018 ജൂണ്‍ വരെയുള്ള ആദ്യ പകുതില്‍ മാത്രം 5,12,000 ലേറെ വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ആകെയുള്ള കണക്കു പ്രകാരം 5,86,000 ഓളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായ സ്ഥാനത്താണ് ഈ വര്‍ഷം ആറു മാസത്തിനുള്ളില്‍ അഞ്ചു ലക്ഷം കവിഞ്ഞത്.


ഈ വര്‍ഷം രണ്ടാം പാദമായ ജൂണിലെ കണക്കുകള്‍ പ്രകാരം വിദേശതൊഴിലാളികള്‍ 73,95,446 ആണ്. 2017 അവസാനത്തില്‍ ഇത് 79,07,511 ആയിരുന്നു. ആറു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം 5,12,000 ലേറെയാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഇതേകാലയളവില്‍ 45,900 ഓളം സ്വദേശികള്‍ക്കും സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷാവസാനം 17,79,460 ആയിരുന്നപ്പോള്‍ ഈ വര്‍ഷം ജൂണ്‍ ആയപ്പോള്‍ 17,33,560 ആയി കുറഞ്ഞിട്ടുണ്ട്.


ഒന്നര വര്‍ഷത്തിനിടെ 58,400 സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ സ്വകാര്യ മേഖലയില്‍ 91,29,006 ജീവനക്കാരാണുള്ളത്. 2017 അവസാനത്തില്‍ ഇത് 96,86,971 തൊഴിലാളികളായിരുന്നു. ആറു മാസത്തിനിടെ കുറഞ്ഞത് 5,57,965 തൊഴിലാളികള്‍. ഇതില്‍ 92 ശതമാനവും വിദേശികളാണ്.



Share this News Now:
  • Google+
Like(s): 49