Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

09 August, 2018 07:47:04 AM


ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു; പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

164 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുക




ഇടമലയാര്‍: ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു. രാവിലെ അഞ്ചു മണിക്കാണ് നാലു ഷട്ടറുകൾ തുറന്നത്. 80 സെന്‍റീമീറ്റർ ഷട്ടറുകൾ ഉയർത്തി. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഒന്നര മീറ്റർ വരെ നദിയിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി ഇടമലയാര്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. 164 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുക. 2013 ല്‍ 167 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. അന്ന് ഭൂതത്താന്‍ കെട്ട് ഡാമില്‍ സുരക്ഷ സംവിധാനങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ് കോതമംഗലത്ത് ഉണ്ടായത്. ഡാം തുറന്നാല്‍ കുട്ടമ്പുഴ പുഴയിലൂടെ വെള്ളം പെരിയാറിലെത്തും. 



Share this News Now:
  • Google+
Like(s): 200