09 August, 2018 07:15:52 AM


മാഹി ഉള്‍പ്പെടെ പുതുച്ചേരി പ്രദേശത്ത് വ്യാഴാഴ്ച അവധി

മാഹിയില്‍ പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്‍റ് പരീക്ഷ നിശ്ചയിച്ചതു പോലെ നടക്കും



മാഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം. കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് വ്യാഴാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചാണ് അവധി. എന്നാല്‍ മാഹിയില്‍ നടക്കുന്ന പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ നിശ്ചയിച്ചതു പോലെ നടക്കുമെന്നു മാഹി ഡി.ഇ.ഒ. അറിയിച്ചു.



Share this News Now:
  • Google+
Like(s): 86