08 August, 2018 12:22:41 PM


രാമപുരത്ത് സ്വകാര്യ ബസും സ്‌കൂള്‍ ബസും കുട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവര്‍ പാലാ ജനറല്‍ ആശുപത്രിയിലും രാമപുരം ആശുപത്രിയിലും



പാല: രാമപുരത്ത് സ്വകാര്യ ബസും സ്‌കൂള്‍ ബസും കുട്ടിയിടിച്ച് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്. രാമപുരം മാറിക റോഡില്‍ നീറന്താനം തോട്ടം കവലയില്‍ രാവിലെ 7.45 മണിയോടെയായിരുന്നു അപകടം. രണ്ട് ബസ് ഡ്രൈവര്‍മാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 17 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ രാമപുരത്തെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം ഭാഗികമായി സ്തംഭിച്ചു. 



Share this News Now:
  • Google+
Like(s): 307