08 August, 2018 11:32:17 AM


വൈത്തിരിയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി

അറമല മിച്ചം വീട് കോളനിയിലെ മുരുകന്‍റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്


വൈത്തിരി: വൈത്തിരിയില്‍ മണ്ണിടിഞ്ഞ് നാലംഗ കുടുംബത്തിന്റെ വീട് മണ്ണിനടിയിലായി. നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും നാല് പേരേയും രക്ഷപ്പെടുത്തി. വൈത്തിരി അറമല മിച്ചം വീട് കോളനിയിലെ മുരുകന്റെ വീടിന് മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. മുരുകനും ഭാര്യ ഗീതയും രണ്ട് മക്കളും മണ്ണിനടിയിലായി. ഉടന്‍ തന്നെ നാട്ടുകാര്‍ സ്ഥലത്തെത്തി മുരുകനേയും മക്കളെയും രക്ഷപ്പെടുത്തി. പിന്നീട് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഗീതയേയും രക്ഷപ്പെടുത്തി. ഇവര്‍ക്കാര്‍ക്കും തന്നെ കാര്യമായ പരുക്കുകളൊന്നുമില്ല.



Share this News Now:
  • Google+
Like(s): 12