08 August, 2018 11:27:59 AM


ബാണാസുര സാഗര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു: വെള്ളപ്പൊക്കത്തിന് സാധ്യത

775.6 മീറ്ററാണ് ഡാമിന്‍റെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍



കല്‍പ്പറ്റ: ശക്തമായ മഴയില്‍ ബാണാസുര സാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും ഉയര്‍ത്തി. 775.6 മീറ്ററാണ് ബാണാസുര അണയുടെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 56