Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

08 August, 2018 11:11:51 AM


കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചിൽ തന്നെ നടത്താന്‍ ഹൈക്കോടതി ഉത്തരവ്

സംസ്കാരങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികൾ പിൻവലിച്ചിരുന്നു



ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ സംസ്കാരത്തെച്ചൊല്ലി അനിശ്ചിതത്വത്തിന് അവസാനമായി. കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചില്‍ തന്നെ നടത്താന്‍ കോടതി ഉത്തരവായി. ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിന് ഒടുവിലാണ് കോടതി വിധിയെത്തുന്നത്.


നേരത്തെ മറീനയിലെ സംസ്കാരങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികൾ പിൻവലിച്ചിരുന്നു. ട്രാഫിക് രാമസ്വാമിയുടേതടക്കം 5 ഹർജികളാണ് പിൻവലിച്ചത് . കോടതി ഉത്തരവിന് പിന്നാലെ മറീന ബീച്ചിന്റെ നിയന്ത്രണം ദ്രുതകര്‍മ സേന ഏറ്റെടുത്തു. തിരക്കിട്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രബല നേതാക്കള്‍ക്കൊപ്പം കരുണാനിധിക്കും മറീനാ ബീച്ചില്‍ അന്ത്യവിശ്രമം ഒരുങ്ങുന്നത്.



Share this News Now:
  • Google+
Like(s): 382