Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

08 August, 2018 06:55:13 AM


ഉരുട്ടിക്കൊലക്കേസ്: വധശിക്ഷ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കി

ന​ട​പ​ടി കേ​ര​ളാ പൊ​ലീ​സ് ആ​ക്ടി​ലെ 86 (2) ച​ട്ട​പ്ര​കാ​രം




തി​രു​വ​ന​ന്ത​പു​രം: ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​വീ​സി​ല്‍​നി​ന്നു നീ​ക്കം ചെ​യ്തു. ക്രി​മി​ന​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ല്‍ ഉ​ട​ന​ടി സേ​ന​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന കേ​ര​ളാ പൊ​ലീ​സ് ആ​ക്ടി​ലെ 86 (2) ച​ട്ട​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് മേ​ധാ​വിയാണ് ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കിയത്.



വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ജി​ല്ലാ ക്രൈം​റെ​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ​യി​ല്‍ ഗ്രേ​ഡ് എ​എ​സ്‌ഐ​യാ​യ കെ. ​ജി​ത​കു​മാ​ര്‍, തി​രു​വ​ന​ന്ത​പു​രം സി​റ്റി ന​ര്‍​കോ​ട്ടി​ക് സെ​ല്ലി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പൊലീ​സ് ഓ​ഫീ​സ​റാ​യ എ​സ്.​വി.​ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണു സ​ര്‍​വീ​സി​ല്‍​നി​ന്നു നീ​ക്കം ചെ​യ്ത​ത്.



ഇ​തേ കേ​സി​ല്‍ മൂ​ന്നു വ​ര്‍​ഷത്തെ ക​ഠി​ന ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി. ​അ​ജി​ത്കു​മാ​റി​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നിര്‍​ദ്ദേശമുയര്‍ന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഫ​യ​ല്‍ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ സ​ര്‍​ക്കാ​രി​നു കൈ​മാ​റി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം പൊ​തു​ഭ​ര​ണ വ​കു​പ്പാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്.



Share this News Now:
  • Google+
Like(s): 427