Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

07 August, 2018 03:19:01 PM


മയക്കുമരുന്ന് വേട്ടയ്ക്കിറങ്ങിയ എക്സൈസ് സംഘം കണ്ടെത്തിയത് കാലാവധി കഴിഞ്ഞ മരുന്നുകള്‍

സംഭവം ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ഷട്ടര്‍കവലയ്ക്ക് സമീപം
ഏറ്റുമാനൂര്‍: മയക്കുമരുന്ന് വേട്ടയ്ക്കിറങ്ങിയ എക്സൈസ് സംഘം ചെന്നെത്തിയത് കാലാവധി കഴിഞ്ഞ മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തില്‍. ഏറ്റുമാനൂരിനടുത്ത് വെട്ടിമുകള്‍ ഷട്ടര്‍കവലയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം. ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി സംശയാസ്പദവും മദ്യം മയക്കുമരുന്ന് ഉപയോഗത്തിന് അനുകൂല സാഹചര്യങ്ങളുള്ളതുമായ വെറുതെ കിടക്കുന്ന പുരയിടങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ പരിശോധിച്ചുവരവെയാണ് കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡിന് ഈ പ്രദേശത്തെ കുറിച്ച് വിവരം ലഭിക്കുന്നത്.
 
ഷട്ടര്‍കവലയില്‍ നിന്നും പുന്നത്തുറയ്ക്കുള്ള വഴിയില്‍ നിന്നും അല്‍പം ഉള്ളിലോട്ട് കയറി ഒഴിഞ്ഞ് കിടക്കുന്ന ഷെഡ് പരിശോധിച്ച സംഘത്തിന് കുറെ മരുന്നുകള്‍ കൂട്ടി ഇട്ടിരിക്കുന്നതാണ് കാണാനായത്. പരിശോധനയില്‍ കെട്ടിടത്തിനു ചുറ്റും ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെത്തി. തുടര്‍ന്ന് സംഘം കോട്ടയം ജില്ലാ ഡ്രഗ് ഇന്‍സ്പെക്ടറെയും സ്ഥലം ഉടമയെയും വിളിച്ചുവരുത്തി. കോട്ടയത്ത് മരുന്ന് മൊത്തവിതരണ കട നടത്തുന്ന താന്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിക്കുന്നതിനായി ഇവിടെ കൊണ്ടുവന്ന് ഇട്ടതാണെന്ന് സ്ഥലമുടമ പറഞ്ഞു. മുറിക്കുള്ളില്‍ മരുന്നുകള്‍ ഇട്ട് പൂട്ടിയ പിന്നാലെയാണ് കാലവര്‍ഷം ശക്തമായതും പ്രദേശമാകെ വെള്ളത്തിനടിയിലാകുകയും ചെയ്തത്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ സൂക്ഷിച്ച ഈ കെട്ടിടത്തിലും വെള്ളം കയറി.

സ്ഥലത്തെത്തിയ ജില്ലാ ഡ്രഗ് ഇന്‍സ്പെക്ടര്‍ മരുന്നുകള്‍ പരിശോധിച്ചതില്‍ പ്രശ്നമുള്ളതായി ഒന്നും കണ്ടെത്തിയില്ല. അടുത്ത ദിവസം തന്നെ മരുന്നുകള്‍ നശിപ്പിക്കുവാന്‍ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കി. വിറ്റാമിന്‍ ഗുളികകളും, ഗ്ലൂക്കോസ് ഐവി ഫ്ലൂയിഡ്, ഓയിന്‍റ്മെന്‍റ് തുടങ്ങിവയല്ലാതെ മനുഷ്യശരീരത്തിന് ഹാനികരമാകുന്ന ഒരു മരുന്നും ഈ കൂട്ടത്തില്‍ ഇല്ലെന്ന് ഡ്രഗ് ഇന്‍സ്പെക്ടര്‍ സി.ഡി. മഹേശ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ലൈസന്‍സില്ലാത്ത കെട്ടിടത്തില്‍ മരുന്നുകള്‍ സൂക്ഷിച്ചത് തെറ്റാണെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എച്ച്. നൂറുദ്ദീന്‍ പറഞ്ഞു. സംഘത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ സുരേഷ്, ഷഫീക്ക്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്യാംകുമാര്‍, പ്രസീദ്, ടി.അജിത്, റോസി വര്‍ഗീസ് എന്നിവരും ഉണ്ടായിരുന്നു.Share this News Now:
  • Google+
Like(s): 1309