07 August, 2018 02:25:19 PM


പയ്യോളി സ്വദേശിയെ മനാമയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് പയ്യോളി ഉതിരുപറമ്പില്‍ അര്‍ഷാദാണ് മരിച്ചത്



കോഴിക്കോട്: പയ്യോളി ഉതിരുപറമ്പില്‍ അര്‍ഷാദിനെ (28) ബഹ്‌റൈനില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്താണ് ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ബഹ്‌റൈനിലെത്തിയ അര്‍ഷാദ് സിത്രയില്‍ പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു. സഹോദരന്‍ മുഹമ്മദ് സുനീര്‍ ബഹ്‌റൈനിലുണ്ട്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം  നാട്ടിലേക്ക് കൊണ്ടുവരും.



Share this News Now:
  • Google+
Like(s): 139