07 August, 2018 02:14:17 PM


മുനമ്പത്തുനിന്നും പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു

അഞ്ചുപേരെ കാണാതായി; കപ്പല്‍ നിര്‍ത്താതെ പോയി



കൊച്ചി: മുനമ്പത്തുനിന്നും പോയ ബോട്ടില്‍ കപ്പലിച്ച് മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചുപേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയവരില്‍ ചിലരുടെ ആരോഗ്യനില തൃപ്തികരമല്ല. പരുക്കേറ്റവരെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടില്‍ തീരത്തേക്ക് കൊണ്ടുവന്നു.


മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ പുറംകടലിൽ വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകട വിവരം അറിഞ്ഞ സമീപത്തുള്ള ബോട്ടിലെ മത്സ്യതൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുളച്ചൽ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്



Share this News Now:
  • Google+
Like(s): 61