07 August, 2018 10:06:47 AM


നിയമസഭയില്‍ ആപ് എം​എ​ൽ​എ​യെ തീവ്രവാദിയെന്ന് വി​ശേ​ഷി​പ്പി​ച്ച് ബി​ജെ​പി എംഎല്‍എ

കേ​ജ​രി​വാ​ൾ തീവ്രവാദികളെ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി എംഎല്‍എ



ദില്ലി: ദില്ലി നിയമസഭയില്‍ ആപ് എം​എ​ൽ​എ​യെ തീവ്രവാദിയെന്ന് വി​ശേ​ഷി​പ്പി​ച്ച് ബി​ജെ​പി എംഎല്‍എ. എ​എ​പി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ​യാ​ണ് ബി​ജെ​പി എം​എ​ൽ​എ ഒ.​പി.​ശ​ർ​മ തീവ്രവാദിയെന്ന് വി​ളി​ച്ച​ത്. ദില്ലിയിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ശ​ർ​മ്മയുടെ പരാമര്‍ശം.

തെ​റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ശ​ർ​മ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ആപ്പ് എംഎല്‍എ അ​മാ​ന​ത്തു​ള്ള ഖാ​ൻ എ​തി​ർ​ത്തി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​യി​രു​ന്നു ശ​ർ​മ​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ തീവ്രവാദികളെ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി എംഎല്‍എ  ആ​രോ​പി​ച്ചു. 

ബിജെപി എംഎല്‍എയുടെ പരാമര്‍ശം നിയമസഭയില്‍ വലിയ ബഹളത്തിനിടയാക്കി.  ഭ​ര​ണ​പ​ക്ഷ​ എംഎല്‍എമാര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കേ​ന്ദ്രം ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രും ഭ​ര​ണ​ഭ​ക്ഷ പാ​ർ​ട്ടി​യും എ​ല്ലാ മു​സ്ലിം​ക​ളെ​യും ഭീ​ക​ര​രാ​ക്കു​ക​യാ​ണെ​ന്ന് ദില്ലി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ കു​റ്റ​പ്പെ​ടു​ത്തി.​ബി​ജെ​പി നേ​താ​വ് മാ​പ്പു​പ​റ​യ​ണ​മെ​ന്നും സി​സോ​ദി​യ ആ​വ​ശ്യ​പ്പെ​ട്ടു.



Share this News Now:
  • Google+
Like(s): 60