Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

06 August, 2018 09:51:53 PM


മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഏഴു ശതമാനം ഇളവുമായി ഒമാന്‍ എയര്‍ലൈന്‍സ്‌

'നോര്‍ക്ക ഫെയര്‍' എന്ന പദ്ധതി നോര്‍ക്ക റൂട്ട്‌സ് ഒമാന്‍ എയറുമായി ചേര്‍ന്ന്




തിരുവനന്തപുരം: ഒമാന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. നോര്‍ക്ക റൂട്ട്‌സ് ഒമാന്‍ എയറുമായി ചേര്‍ന്ന് നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെയും ഒമാന്‍ എയറിന്റെയും പ്രതിനിധികള്‍ ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി.


പുതിയ പദ്ധതി പ്രകാരം നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളിക്കും ജീവിത പങ്കാളിക്കും 18 വയസ് തികയാത്ത കുട്ടികള്‍ക്കും, ഒമാന്‍ എയറില്‍ ഇന്ത്യയിലെവിടെനിന്നു വിദേശത്തേക്കും തിരിച്ചും ഈ നിരക്കില്‍ യാത്ര ചെയ്യാം.

ഏതു ക്ലാസിലുള്ള ടിക്കറ്റുകള്‍ക്കും ഏതു സമയത്തും ഇളവ് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.



Share this News Now:
  • Google+
Like(s): 93