06 August, 2018 09:48:20 PM


കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്‍.​കെ.​ധ​വാ​ന്‍ അ​ന്ത​രി​ച്ചു; ഓ​ര്‍​മ​യാ​യ​ത് ഇ​ന്ദി​ര​യു​ടെ വി​ശ്വ​സ്ത​ന്‍

1962 ​മുതല്‍ ഇ​ന്ദി​രാ ഗാ​ന്ധി വ​ധി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ പേ​ഴ്സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റാ​യിരുന്നു​



ദില്ലി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്‍.​കെ.​ധ​വാ​ന്‍ (81) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ദില്ലി​യി​ലെ ബി​എ​സ് കാ​പു​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരുന്ന ധവാന്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് മരിച്ചത്. മു​ന്‍ രാ​ജ്യ​സ​ഭാ എം​പി​യാ​യ ധ​വാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​രി​ല്‍ ഒ​രാ​ളാ​യാ​ണ് അ​റി​യ​പ്പെ​ട്ട​ത്. 1962-ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പേ​ഴ്സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റാ​യാ​ണ് ധ​വാ​ന്‍ ആ​രം​ഭി​ച്ച​ത്. 1984ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി വ​ധി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ അ​ദ്ദേ​ഹം ആ ​പ​ദ​വി​യി​ല്‍ തു​ട​ര്‍​ന്നു. 1975-77 കാ​ല​ത്ത് ഇ​ന്ദി​രാ ഗാ​ന്ധി അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും ധ​വാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം തു​ട​ര്‍​ന്നു. 



Share this News Now:
  • Google+
Like(s): 187