Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

06 August, 2018 03:37:10 PM


കോട്ടയം ജില്ലാ കളക്ടറുടെ പത്ത് കമ്പ്യൂട്ടറുകളും എട്ട് സര്‍ക്കാര്‍ വാഹനങ്ങളും ജപ്തി ചെയ്തു

നടപടി എം.ജി.യൂണിവേഴ്‌സിറ്റിക്ക് സ്ഥലമെടുത്തതിന് സര്‍ക്കാര്‍ തുക നല്‍കിയില്ല എന്ന പരാതിയില്‍

കോട്ടയം: എം.ജി.യൂണിവേഴ്‌സിറ്റിയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുത്ത വകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന പണം കൃത്യസമയത്ത് നല്‍കാത്തതിനെ തുടര്‍ന്ന് കോട്ടയം കളക്ട്രേറ്റിലെ വിവിധ ഓഫീസുകളിലെ എട്ട് വാഹനങ്ങളും ജില്ലാ കളക്ടറുടെ ഓഫീസിലെ പത്ത് കമ്പ്യൂട്ടറുകളും ജപ്തി ചെയ്തു. 16,60,000 രൂപ മതിപ്പുവില കണക്കാക്കിയുള്ള വസ്തുവകകളാണ് ജപ്തി ചെയ്തത്. കോട്ടയം പ്രിന്‍സിപ്പല്‍ സബ് ജഡ്ജിയുടേതാണ് വിധി.

മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്‍റെ ഒരു കാര്‍, മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ ജീപ്പ്, റവന്യു വകുപ്പിന്‍റെ ഒരു ജീപ്പും ഒരു കാറും, ആരോഗ്യ വകുപ്പിന്‍റെ രണ്ട് ജീപ്പുകള്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്‍, മൃഗസംരക്ഷണവകുപ്പിന്‍റെ കാര്‍ എന്നീ വാഹനങ്ങളാണ് ജപ്തി ചെയ്തത്. ഓരോ വാഹനത്തിനും രണ്ട് ലക്ഷം രൂപാ പ്രകാരം ആകെ പതിനാറ് ലക്ഷവും പത്ത് കമ്പ്യൂട്ടറുകള്‍ക്ക് 60000 രൂപയുമാണ് വില കണക്കാക്കിയത്.

ഗാന്ധിജി യൂണിവേഴ്‌സിറ്റിയായി ആരംഭിച്ച കാലത്ത് 1985ല്‍ അതിരമ്പുഴ പീടിയേക്കല്‍ മാത്യു ജോസഫ് വിട്ടുകൊടുത്ത സ്ഥലത്തിന് മതിയായ തുക കൃത്യമായി നല്‍കിയില്ലെന്നാണ് കേസ്. ഒരു ആറിന് 1976 ഉം 1235 ഉം രൂപ കണക്കാക്കി ഏറ്റെടുത്ത സ്ഥലത്തിന്‍റെ മൂല്യം പിന്നീട് വര്‍ദ്ധിപ്പിച്ചതനുസരിച്ച് 4,17,257 രൂപ മാത്യുവിന് ലഭിക്കണമായിരുന്നു. ഇതിനായി 1989ല്‍ ഫയല്‍ ചെയ്ത കേസില്‍ 1996 ഡിസംബര്‍ 21ന് വിധിയായി. അന്ന് കോടതിചെലവുകളടക്കം 6,02,000 രൂപ കെട്ടിവെയ്ക്കാന്‍ വിധിയായെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. 

പരാതിക്കാരന്‍ മാത്യു ജോസഫ് മരണമടഞ്ഞതിനെ തുടര്‍ന്ന് അവകാശികളായ പീടിയേക്കല്‍ ടോം, ടോമി സെബാസ്റ്റ്യന്‍, വിന്നി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ കുര്യാക്കോസ്, ക്ലാരമ്മ സെബാസ്റ്റ്യന്‍, സിബി ജോസ്, സുമ സിറിയക് എന്നിവര്‍ കേസില്‍ വാദികളായി തുടര്‍ന്നു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്‍റെ വീഴ്ചയില്‍ കോടതിയുടെ വിധിയുണ്ടായത്. പലിശയടക്കം 16,57,468 രൂപയാണ് ഇനി അടയ്‌ക്കേണ്ടത്. ഈ തുകയ്ക്കുള്ള വാഹനങ്ങളും കമ്പ്യൂട്ടറുകളുമാണ് ഇന്ന് കളക്ടറേറ്റ് വളപ്പില്‍ നിന്നും ജപ്തി ചെയ്തത്. 

എം.പി.തോമസ്Share this News Now:
  • Google+
Like(s): 643