06 August, 2018 05:46:15 AM


കാസർകോട് ഉപ്പളയില്‍ സി.പി.എം പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു

മരിച്ചത് സോങ്കാലിലെ അബൂബക്കർ സിദ്ദീഖ് ; പിന്നില്‍ ബൈക്കിലെത്തിയ നാലംഗ സംഘം




ഉപ്പള: സി.പി.എം പ്രവർത്തകൻ സോങ്കാലിലെ അബൂബക്കർ സിദ്ദീഖ് (21) കുത്തേറ്റു മരിച്ചു. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സിദ്ദിഖിനെ കുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും രക്ഷിക്കാനായില്ല.

ഖത്തറിൽ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കൊലപാതക വിവരമറിഞ്ഞ് കാസർകോട് ഡിവൈഎസ്പി.എം.വി.സുകുമാരൻ, കുമ്പള സിഐ കെ .പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലിസ് സംഘം പ്രതികൾക്കായി തെച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 195